ബ്രിട്ടീഷുകാർക്കെതിരെ നടന്ന ഇന്ത്യയിലെ ആദ്യത്തെ സംഘടിത ചെറുത്തുനിൽപ്പായിരുന്നു 1857ലെ കലാപം .ഇന്ത്യയുടെ മധ്യ ഉത്തര ഭാഗങ്ങളിൽ ശക്തിപ്പെട്ട കലാപത്തിൽ ശിപായിമാർ സമീന്ദാർ മാർ കർഷകർ ചില നാട്ടു പ്രമാണികൾ തുടങ്ങിയ വിഭാഗങ്ങളിൽ ഉള്ളവർ പങ്കെടുത്തിരുന്നു .






 കലാപത്തിലെ കാരണങ്ങൾ 

ഇന്ത്യയിലെ ബ്രിട്ടീഷുകാരുടെ സാമ്പത്തിക ചൂഷണവും പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ന്യായവുമാണ് കലാപത്തിന് മുഖ്യമായും ഇടയാക്കിയത് ഇന്ത്യയിലെ ബ്രിട്ടീഷുകാരുടെ സാമ്പത്തിക ചൂഷണവും പ്രദേശങ്ങൾ പിടിച്ചെടുക്കാൻ നയവുമാണ് കലാപത്തിന് മുഖ്യമായും ഇടയാക്കിയത് .മറ്റു വൈദേശിക ശക്തികൾ നിന്നും വ്യത്യസ്തമായി തങ്ങളുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവിതം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചു .1857ലെ കലാപത്തിന് അടിസ്ഥാനഘടകം സാമ്പത്തിക ചൂഷണം ആയിരുന്നു .ബ്രിട്ടീഷുകാരുടെ സാമ്പത്തിക നയം ഇന്ത്യയിലെ പരമ്പരാഗത കുടിൽ വ്യവസായം കാർഷികമേഖലയും തകർത്തു.ഒരേ അവസരം തന്നെ ബ്രിട്ടീഷുകാർ ഇന്ത്യയെ അസംസ്കൃതവസ്തുക്കളുടെ കലവറയായി നിർമ്മിത വസ്തുക്കളുടെ വിപണിയായി മാറ്റി .


ബ്രിട്ടീഷുകാരുടെ മതപരിവർത്തനവും ഇന്ത്യയിലെ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും പ്രശ്നങ്ങൾ സൃഷ്ടിച്ചു .ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് നയങ്ങളും ഇന്ത്യൻ നാട്ടുരാജാക്കന്മാരുടെ അവകാശ അധികാരങ്ങളും പദവികളും ഇല്ലാതാക്കിയത് കലാപത്തിന് ഇടയാക്കി .



സാമ്പത്തികമായും മതപരമായും ഇന്ത്യൻ ശിപായിമാർ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിച്ചു .ശിപായിമാരുടെ ശമ്പളം താമസം ഭക്ഷണം തുടങ്ങിയ വളരെ ശോചനീയമായിരുന്നു .ഇതിനെതിരെയുള്ള എതിർപ്പ് 1857-ലെ കലാപത്തിന് മുൻപുതന്നെ പ്രകടിപ്പിച്ചിരുന്നു .ബ്രിട്ടീഷുകാർ പുറത്താക്കിയ പുതിയ എൻഫീൽഡ് തോക്കും അതിന്റെ പുതിയ തിരയും ആണ് കലാം പെട്ടെന്ന് പൊട്ടിപ്പുറപ്പെടാൻ ഇടയാക്കിയത് .


സ്വഭാവം 


ഈ കലാപത്തിന് സ്വഭാവത്തെപ്പറ്റി വ്യത്യസ്ത വാദഗതികളുണ്ട് .ബ്രിട്ടീഷ് ചരിത്രകാരന്മാർ ഇതിനെ വെറുമൊരു സൈനിക കലാപം അഥവാ ശിപ്പായി കലാപമായി കരുതുന്നു .ഇന്ത്യൻ ദേശീയ ചരിത്രകാരന്മാർ ഇതിനെ ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കുന്നു . സവർക്കർ ആണ് ഇതിനെ ഒന്നാം സ്വാതന്ത്രസമരം എന്ന് ആദ്യമായി വിശേഷിപ്പിച്ചത് .മറ്റു ചില പണ്ഡിതന്മാർ ഇതിനെ ഫ്യൂഡൽ കലാപം എന്നും കാർഷിക കലാപം എന്നും ജനകീയ കലാപം എന്ന് വിശേഷിപ്പിച്ചിരുന്നു .



ഗതിയും നേതാക്കന്മാരും 

1857 മെയ് 10 മീറ്റിലാണ് കലാപം ആരംഭിച്ചത് .തുടർന്ന് കലാപം വളരെ പെട്ടെന്നുതന്നെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചു .ബ്രിട്ടീഷ് ഓഫീസർ മാരെ വധിച്ച ഇന്ത്യൻ ശിപായിമാർ നിയന്ത്രണം ഏറ്റെടുക്കുകയും തുടർന്ന് ഡൽഹിയിലേക്ക് മാർച്ച് ചെയ്യുകയും ചെയ്തു .അവർ ഡൽഹി പിടിച്ചെടുത്ത മുഗൾ ചക്രവർത്തിയായ ബഹദൂർഷാ രണ്ടാമൻ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചു .കലാപം ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലേക്കും വ്യാപിച്ചു .ഡൽഹി ഝാൻസി ഗോളിയാർ ലക്നൗ കാൺപൂർ തുടങ്ങിയവയായിരുന്നു കലാപത്തിന് ശക്തികേന്ദ്രങ്ങൾ .ഡൽഹിയിൽ നേതൃത്വം നൽകിയത് ഭക്കതഖാൻ ആയിരുന്നു .ഡൽഹി തിരഞ്ഞെടുപ്പ് കലാപകാരികൾ മുഗൾ ചക്രവർത്തിയായിരുന്ന ബഹദൂർഷാ രണ്ടാമൻ രാജാവായി വാഴിച്ചു.എന്നാൽ 1857 സെപ്റ്റംബർ അവിടെ ബ്രിട്ടീഷുകാർ ഡൽഹി തിരിച്ചുപിടിക്കുകയും ബഹദൂർ ഷായെ ബർമ്മയിലേക്ക് നാടുകടത്തുകയും ചെയ്തു .ഔദിലെ ബീഗം ഹസ്രത്ത് മഹൽ ആയിരുന്നു ലക്നോവിൽ കലാപം നയിച്ചത് .നാനാസാഹിബ് താന്തിയ തൊപ്പിയും ആണ് കാൺപൂരിലെ കലാപത്തിന് നേതൃത്വം വഹിച്ചത് .1857ലെ കലാപത്തിന് ഏറ്റവും പ്രധാന നേതാവായിരുന്നു 24കാരിയെ ആയിരുന്ന ഝാൻസി റാണി ലക്ഷ്മി ഭായി .ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്നാണ് ജവഹർലാൽ നെഹ്റു ഝാൻസിറാണി വിശേഷിപ്പിച്ചത് .അളിയാ റിലെ കലാപത്തിന് നേതൃത്വം നൽകിയതും ഝാൻസിറാണി ആയിരുന്നു .ബോൾ ഇയർ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് 1858 ജൂൺ 17 റാണി ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി മരിച്ചു.ജൂൺ 20 ഓടെ കലാപം അവസാനിച്ചു .ഫൈസാബാദിൽ കലാപത്തിന് നേതൃത്വം നൽകിയത് മൗലവി അഹമ്മദുള്ള ആയിരുന്നു .ബറേലിയിൽ കലാപം നയിച്ച പ്രധാന ബഹുദൂർ ഖാനൂം.ആരെ യിൽ കലാപം സംഘടിപ്പിച്ചത് കൺവർ സിംഗ് ആയിരുന്നു .കലാപത്തിന് ആദ്യഘട്ടത്തിൽ കലാപകാരികൾ ബ്രിട്ടീഷുകാരെ വധിച്ചു പല പട്ടണങ്ങളും പിടിച്ചെടുത്തെങ്കിലും ഒരു വർഷത്തിനുള്ളിൽ തന്നെ കലാപകാരികളെ പരാജയപ്പെടുത്തി നഷ്ടപ്പെട്ട പ്രദേശങ്ങൾ ബ്രിട്ടീഷുകാർ തിരിച്ചുപിടിച്ചു.



പരാജയം

 കലാപം പൂർണമായും പരാജയപ്പെട്ടു .ഈ കലാപം ഇന്ത്യ മുഴുവൻ വ്യാപിച്ച് ഇല്ല എന്നതും എല്ലാ വിഭാഗം ഇന്ത്യക്കാരും കലാപത്തിൽ പങ്കെടുത്ത ഇല്ല എന്നതും പരാജയകാരണം ആയി മാറി .ആധുനിക ആയുധങ്ങളുടെ അഭാവവും കലാപകാരികൾക്ക് ഇടയിലുള്ള അഭിപ്രായവ്യത്യാസവും ആസൂത്രണം ഇല്ലായ്മയും കലാപത്തിന് പരാജയത്തിന് ഇടയാക്കി .സംഘാടനത്തിലെ താഴ്ചകളും ശക്തമായ നേതൃത്വത്തിന് അഭാവം കലാപത്തിന് ശക്തി വിക്ഷേപിച്ചു ഇതിൽ ഉപരിയായി ഇംഗ്ലീഷുകാരുടെ സൈനിക മേധാവിത്വം ആധുനിക ഗതാഗത വാർത്താവിനിമയ സംവിധാനങ്ങളും ആധുനിക സൈനിക ഉപകരണങ്ങളും കലാപത്തെ അടിച്ചമർത്താൻ സഹായിച്ചു .