തൊട്ടുകൂടായ്മയും തീണ്ടലുമടക്കമുള്ള അനാചാരങ്ങളിലൂടെ സുദൃഢമായ ജാതി സമ്പ്രദായവുംചൂഷണം മുഖമുദ്രയാക്കിയ ജന്മിത്വവും മരുമക്കത്തായത്തിൽ കെട്ടുപിണഞ്ഞുപോയ കുടുംബജീവിതവുമെല്ലാം കലുഷിതമാക്കിയ സാമൂഹികജീവിതമാണ് കേരളത്തിന്റെ ചരിത്രത്തിൽ മുഴച്ചുനിൽക്കുന്നത്.

Social Status History of Kerala




അടിമത്തം

ആര്യാധിനിവേശത്തിൻറെ അനന്തര ഫലമായുണ്ടായ ജാതി വ്യവസ്ഥയിലാണ് കേരളത്തിൽ അടിമസമ്പ്രദായത്തിൻറെ വേരോട്ടം തുടങ്ങുന്നത്. അതിനുമുമ്പ് മേലാളരും കീഴാളരുമില്ലാത്ത ഒരു വർഗരഹിത സമൂഹമായിരുന്നു കേരളത്തിൽ. ജാതി വ്യവസ്ഥ ശക്തമായതോടെ താഴ്ന്ന ജാതിക്കാർ അടിമ തുല്യരായി, കാർഷിക ജോലിക്കാരായ ഇവരെ വാങ്ങുകയും വിൽക്കുയും ചെയ്യുന്നത് നാട്ടു നിയമങ്ങളുമായി. തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലുമെല്ലാം സ്ഥിതി സമാനമായിരുന്നു. ഇൗഴവർ,പുലയർ, പറയർ തുടങ്ങിയ ജാതികളിൽ പെട്ടവരായിരുന്നു കേരളത്തിലെ അടിമകളിൽ ഭൂരിഭാഗം.അടിമാവകാശക്കമാറ്റം പലവിധത്തിലുണ്ടായിരുന്നു. ജന്മം, കാണം, പാട്ടം എന്നിവയാണ് അതിൽപ്രധാനം.കാണ വ്യവസ്ഥയിൽ അടിമയുടെ ഏതാണ്ട് മൂന്നിൽ രണ്ടുഭാഗം വില ഉടമ കടമായി സ്വീകരിക്കുന്നു. പണം മടക്കിക്കൊടുക്കുമ്പോൾ അടിമയെയും തിരികെ ഏൽപിക്കുന്നതായിരുന്നു ഈ രീതി.ഒരു നിശ്ചിത വാർഷിക സംഖ്യയ്ക്ക് അടിമകളെ കെമാറുന്നതാണ് പാട്ടവ്യവസ്ഥ. അടിമകളെ ജോലി ചെയ്യിക്കുന്നതും തീറ്റിപ്പോറ്റുന്നതും പാട്ടക്കാരൻറചുമതലയായിരുന്നു. ഒരടിമയുടെ വില രണ്ടു പോത്തിൻറെ വിലയ്ക്കു തുല്യമാണെന്നാണ് വാൾട്ടർ ഹാമിൽട്ടൺ'ഡിസ്ക്രിപ്ഷൻ ഓഫ് ഹിന്ദുസ്ഥാനി'ൽ എഴുതിയിട്ടുള്ളത്. ജന്മക്കാരൻ കാണക്കാരന് കൃഷിഭൂമി പാട്ടമായി നൽകുമ്പോൾ അടിമകളെയുംകൈമാറ്റം ചെയ്തിരുന്നു. 1819-ൽ മൺട്രോ തുരുത്ത്സി.എം.എസുകാർക്ക് അന്നത്തെ സർക്കാർ എഴുതിക്കൊടുത്തപ്പോൾ 100 അടിമകളെക്കുടി കെമാറ്റം ചെയ്തതായി രേഖയുണ്ട്.


ചരിത്രരേഖകൾ


എ.ഡി.ഒമ്പത്, പത്ത് നൂറ്റാണ്ടുകളിൽത്തന്നെചെറിയ തോതിലെങ്കിലും കേരളത്തിൽ അടിമത്തംനിലനിന്നിരുന്നു എന്ന് കണക്കാക്കുന്നു. വേണാട് ഗവർണറായിരുന്ന അയ്യനടി തിരുവടികൾ എ.ഡി.849-ൽ പുറപ്പെടുവിച്ച തരിസാപ്പള്ളിശാസനത്തിലാണ് കേരളത്തിലെ അടിമവ്യവസ്ഥയെപ്പറ്റി പ്രധാന സൂചനയുള്ളത്. ക്രിസ്ത്യാനികളിൽ നിന്നും അടിമക്കാശ് ഇൗടാക്കേണ്ടതില്ലെന്ന് ഈ ശാസനത്തിൽവ്യവസ്ഥയുണ്ടായിരുന്നു. അടിമകളെ സൂക്ഷിക്കുന്നവരിൽനിന്ന് അടിമക്കാശ് എന്ന ഒരു പ്രത്യേകം നികുതി ഇൗടാക്കിയിരുന്നു എന്നതിൻറെ സൂചനയായാണ് ചരിത്രകാരന്മാർ ഇത് വായിച്ചെടുക്കുന്നത്.മധ്യ തിരുവിതാംകൂറിൽ നിന്ന് കണ്ടെടുത്തഎ.ഡി.11-ാം നൂറ്റാണ്ടിലെ ഒരു ശാസനത്തിൽ അടിമയായ പിതാവിന് തൻറ സന്തതികളിൽ ഒരു പുത്രനു മാത്രമെ അവകാശമുള്ളൂവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.ദക്ഷിണേന്ത്യൻ ചരിത്രത്തെപ്പറ്റിയുള്ള പനയോല കൈയെഴുത്തുകളിൽ അതിപ്രാചീനമെന്നു വിശ്വസിക്കപ്പെടുന്ന മുതലിയാർ രേഖകളിലുംഅടിമക്കരങ്ങളെക്കുറിച്ച് പറയുന്നുണ്ട്. 1500-കളുടെ തുടക്കത്തിൽ കേരളം സന്ദർശിച്ച ഇറ്റാലിയൻസഞ്ചാരി വർത്തേമയും പോർച്ചുഗീസുകാരനായബർബോസയും ഇവിടുത്തെ അടിമവ്യവസ്ഥയുടെ തീവ്രത വിവരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് അടിമകളെ ഇവിടെനിന്ന് മറുനാടുകളിലേക്ക് കയറ്റിയയച്ചിരുന്നതായി ബർത്തലോമ്യോ 1787-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. എ.ഡി.1800-ൽ മലബാർ സന്ദർശിച്ച്ഫ്രാൻസിസ് ബുക്കാനൻ പാലക്കാടും പരിസരപ്രദേശത്തുമുള്ള ജനസംഖ്യയിൽ അഞ്ചിലൊന്ന് ഭാഗം അടിമകളാണെന്ന് പറയുന്നുണ്ട്.


അടിമത്തനിരോധനം


കേരളത്തിലെ അടിമ സമ്പ്രദായം നിർത്തുന്നതിന് തുടക്കം കുറിച്ചത് ബ്രിട്ടീഷുകാരാണ്. ബ്രിട്ടീഷ് രണത്തിലായിരുന്ന മലബാർ മേഖലയിൽ അടിമകളെ വാങ്ങുന്നതും വിൽക്കുന്നതും കുറ്റകരമായി കലിച്ച് 1792-ൽത്തന്നെ മലബാർ കമ്മീഷണർമാർ വിളംബരമിറക്കിയിരുന്നു. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിക്കൊണ്ടുള്ള ആദ്യ ഉത്തരവ് പുറപ്പെടുവിച്ചത് 1812 ഡിസംബർ 5-ന് റാണി ഗൗരി ലക്ഷ്മി ഭായിയാണ്. കാർഷിക ജോലികൾക്ക് കുറവർ, പറയർ, പിള്ളർ, മലയരയർ, വേടർ തുടങ്ങിയ ജാതിയിലുള്ളവരെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ളതായിരുന്നു ഈ വിളംബരം.ഈ വിളംബരം ഒരു ലക്ഷത്തിലധികം ഈഴവരെഅടിമവേലയിൽ നിന്ന് രക്ഷിച്ചതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. എന്നാൽ പറയർ, പുലയർ, കുറവർ തുടങ്ങിയവർക്ക് ഈ വിളംബരത്തിലൂടെ സംരക്ഷണം ലഭിച്ചില്ല. മാത്രമല്ല അടിമവേലപൂർണമായി തടയുന്നതിലും ഈ വിളംബരം പരാജയപ്പെട്ടു.ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ 1853-ൽഅടിമവേല നിരോധനം കർശനമാക്കി മറ്റൊരു വിളംബരം പുറപ്പെടുവിച്ചു. എന്നാൽ ഈ വിളംബരത്തിനു ശേഷവും രഹസ്യമായും പരസ്യമായും അടിമവേല തുടർന്നതോടെ മാർത്താണ്ഡവർമന് വ്യവസ്ഥകൾ കർശനമാക്കി 1855-ൽ മറ്റൊരു വിളംബരംകൂടി പുറപ്പെടുവിക്കേണ്ടിവന്നു.കൊച്ചിയിൽ കേണൽ മൺട്രോയാണ് അടിമത്തനിരോധന നടപടികൾക്ക് തുടക്കം കുറിച്ചത്.മൺട്രോഅടിമകളുടെ മേലുള്ള പല നികുതികളുംനിരോധിച്ചു. 1821-ൽ ദിവാൻ നബയ്യപ്പ അടിമ വ്യാപാരം കുറ്റകരമായി പ്രഖ്യാപിച്ചു. ദിവാൻ ശങ്കര വാര്യർ 1854-ൽഅടിമകളെ മോചിപ്പിക്കാൻ ഇറക്കിയഉത്തരവിലൂടെ 40,000 അടിമകളെ മോചിപ്പിച്ചു.


ക്രിസ്ത്യൻ മിഷനിമാരുടെ പങ്ക്


കേരളത്തിൽ അടിമക്കച്ചവടം നിർത്തുന്നതിനം ജാതി മേൽക്കോയ്മ അവസാനിപ്പിക്കുന്നതിനും ക്രിസ്ത്യൻ മിഷനറിമാർ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.മതപ്രചരണാർഥവും ബ്രിട്ടീഷ് ഉദ്യോഗസ്ഥരായും ഇവിടെയെത്തിയ വിദേശികൾ അടിമകളുടെയും താഴ്ന്ന ജാതിക്കാരുടെയും കഷ്ടതകൾ പരിഹരിക്കുന്നതിന് ഇടപെട്ടു. ഇത് മതപരിവർത്തനത്തിനുകൂടി വഴിവെച്ചെങ്കിലും അടിമത്തത്തിന്റെ ലഘൂകരണത്തിന് കാരണമായി. ക്രിസ്ത്യൻ പാതിരിമാർ അടിമകളെ വാങ്ങി വിദ്യാഭ്യാസം ചെയ്യിച്ചു.ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ മലബാറിൽ തുടക്കത്തിൽ തന്നെ അടിമത്തത്തിന് നിരോധനമേർപ്പെടുത്തിയതിനുപുറമെ കൊച്ചിയിലും തിരുവിതാംകൂറിലും അടിമത്തം അവസാനിപ്പിക്കുന്നതിന്നീക്കം നടത്തി. മിഷനറിമാരായ ബെയ്ലി, ബേക്കർ.



ജന്മിതം

കേരളത്തിലുണ്ടായിരുന്ന ഭൂവുടമസ്ഥതയിലധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥയാണ് ജന്മിത്വം.ഭൂമിയിലുള്ള ജന്മാവകാശമാണ് ജന്മിത്വമായി പരിണമിച്ചത്.ആര്യാധിനിവേശവുമായി ബന്ധപ്പെട്ടതാണ് ജന്മിത്വത്തിൻറെ ചരിത്രം. എ.ഡി. 8-ാം നൂറ്റാണ്ടോടെയാണ് ആര്യന്മാരായ ബ്രാഹ്മണർ കൂടുതലായി കേരളത്തിലെത്തിയത്. ഇവർ പിൽകാലത്ത് മലയാളബ്രാഹ്മണർ, നമ്പൂതിരിമാർ എന്നിങ്ങനെ അറിയപ്പെട്ടു. ബ്രാഹ്മണരുടെ സംഖ്യ ഗണ്യമായി വർധിച്ചതോടെ കേരളത്തിൽ പ്രചാരം നേടിയിരുന്ന ജെന-ബുദ്ധമതങ്ങൾ തകർച്ചയിലേക്കു നീങ്ങി. 7 മുതൽ 11 വരെയുള്ള നൂറ്റാണ്ടുകളിലായിരുന്നു ഇത്.ഇക്കാലത്ത് ക്ഷേത്രങ്ങളും ആവിർഭവിച്ചു. ശുചീന്ദ്രം, പാർത്ഥിവപുരം, തിരുവനന്തപുരം, കണ്ടിയൂർ,തിരുവല്ല, വൈക്കം, ഏറ്റുമാനൂർ, തൃക്കാക്കര, തിരുനെല്ലി തുടങ്ങിയ ക്ഷേത്രങ്ങൾ ഇക്കാലത്ത് നിർമിക്കപ്പെട്ടവയാണ്.ബ്രാഹ്മണരാണ് ക്ഷേത്രനിർമിതികൾക്ക് നേതൃത്വം നൽകിയത്. ക്ഷേത്രനിർമിതിക്കും നിത്യനിദാനത്തിനും മറ്റുമായി അബ്രാഹ്മണരായ ഭരണാധികാരികളും സാധാരണക്കാരും വസ്തുവകകൾ ദാനം ചെയ്തുകൊണ്ടിരുന്നു.ക്ഷേത്രങ്ങളും ബ്രാഹ്മണരും ഒരു പുതിയ സ്വത്തുടമവിഭാഗമായി വളരുന്നതിന് ഈ ദാനങ്ങൾ ഇടയാക്കി. നമ്പൂതിരിമാരിലും ക്ഷേത്രങ്ങളിലും രാജാക്കന്മാർക്ക് അമിതമായ വിശ്വാസം ജനിച്ചു. അങ്ങനെ സാമൂഹ്യ-രാഷ്ട്രീയ ഘടനയിൽ നമ്പൂതിരിമാർക്ക് ഗണ്യമായ പ്രാധാന്യവും സ്വാധീനവും സിദ്ധിച്ചു. ഇപ്രകാരം ദേവസ്വം ബ്രഹ്മസ്വങ്ങൾക്കായികൈമാറ്റം ചെയ്യപ്പെടുന്ന ഭൂമിയിന്മേൽ രാജഭോഗംനികുതി, രാജാവിൻറ ഓഹരി പിരിക്കുകയില്ലെന്നും വ്യവസ്ഥ ചെയ്യപ്പെട്ടു. അതോടെ സാധാരണ കഷിക്കാരും തങ്ങളുടെ ഭൂമി നമ്പൂതിരിമാർക്ക് പ്രത്യേകിച്ച് ക്ഷേത്രങ്ങൾക്ക് കൈമാറി. ദൈവത്തിൻറയും ബ്രാഹ്മണരുടെയും പ്രീതി ഒരേപോലെ ലഭിക്കുമെന്ന വിശ്വാസത്താൽ ഈ കൈമാറ്റം പ്രിയങ്കരമായിത്തീർന്നു. മാത്രമല്ല, ദേവസ്വം-ബ്രഹ്മസ്വം വസൂക്കൾ ശത്രുസൈന്യം നശിപ്പിക്കയില്ലെന്ന പ്രതീക്ഷയും ഈ പ്രവണതയ്ക്ക് ആക്കം കൂട്ടി.ജന്മിത്വത്തിന് തിവ്രത ഏറുന്നു"നൂറ്റാണ്ടുയുദ്ധ'മെന്നറിയപ്പെടുന്ന ചേര-ചോളയുദ്ധം ജന്മിസമ്പ്രദായത്തിൻറെ ആവിർഭാവത്തിന്തീവ്രത കൂട്ടി. എ.ഡി. പതിനൊന്നാംശതകം മുഴുവൻ ദീർഘിച്ച ഈ യുദ്ധത്തിൻറെ ഫലമായി കേരളത്തിൽ നിലനിന്ന കലശേഖരചേരന്മാരുടെ രാഷ്ട്രിയശക്തി ശിഥിലമായി.യുദ്ധകാലത്ത് അബ്രാഹ്മണ ജനവിഭാഗങ്ങളിലെ പുരുഷന്മാർ യുദ്ധകാര്യങ്ങളിൽ മാത്രം വ്യാപതരാകാൻ നിർബന്ധിതരായി. ഇതോടെ ക്ഷേത്രഭരണാധികാരികൾ സ്വാർത്ഥമോഹികളായി പ്രവർത്തിച്ചുതുടങ്ങി. കുന്നുകൂടിയ സ്വത്ത് ചെലവില്ലാത്ത വരുമാനമായി പെരുകി. മാത്രമല്ല, യുദ്ധകാലത്ത് പല ക്ഷേത്രരേഖകളും നശിക്കുകയോ ബോധപൂർവം നശിപ്പിക്കപ്പെടുകയോ ചെയ്തു. പൊളിച്ചെഴുതു'ന്നതിലൂടെ ഊരാളർ രേഖകളിൽ കൃത്രിമംകാട്ടുകയും ചെയ്തു. “ദേവസ്വമാനബ്രഹ്മസ്വം' വസ്തുഅടുത്ത പൊളിച്ചെഴുത്തിൽ ആദ്യഭാഗം വിട്ട് 'ഇഹ്മസ്വം'എന്ന് ലോപിക്കുകയുമുണ്ടായി. അങ്ങനെക്ഷേത്രത്തിലേക്ക് ദാനംചെയ്യപ്പെട്ട സ്വത്തുക്കൾബ്രാഹ്മണരുടെ സ്വന്തം സ്വത്തായി പരിണമിച്ചരാളസമിതിയിലെ അംഗങ്ങൾ ക്ഷേത്രളോഹരിയായി പങ്കുവെക്കുകയുംശതകത്തോടെ കേരളത്തിലെ പഭിക്കുമെന്ന വിശ്വാസത്താൽ ഈ കൈമാറ്റം പ്രിയങ്കരമായിത്തീർന്നു. മാത്രമല്ല, ദേവസ്വം-ബ്രഹ്മസ്വം വസൂക്കൾ ശത്രുസൈന്യം നശിപ്പിക്കയില്ലെന്ന പ്രതീക്ഷയും ഈ പ്രവണതയ്ക്ക് ആക്കം കൂട്ടി.

ജന്മിത്വത്തിന് തിവ്രത ഏറുന്നു

"നൂറ്റാണ്ടുയുദ്ധ'മെന്നറിയപ്പെടുന്ന ചേര-ചോളയുദ്ധം ജന്മിസമ്പ്രദായത്തിൻറെ ആവിർഭാവത്തിന്തീവ്രത കൂട്ടി. എ.ഡി. പതിനൊന്നാംശതകം മുഴുവൻ ദീർഘിച്ച ഈ യുദ്ധത്തിൻറെ ഫലമായി കേരളത്തിൽ നിലനിന്ന കലശേഖരചേരന്മാരുടെ രാഷ്ട്രിയശക്തി ശിഥിലമായി.യുദ്ധകാലത്ത് അബ്രാഹ്മണ ജനവിഭാഗങ്ങളിലെ പുരുഷന്മാർ യുദ്ധകാര്യങ്ങളിൽ മാത്രം വ്യാപതരാകാൻ നിർബന്ധിതരായി. ഇതോടെ ക്ഷേത്രഭരണാധികാരികൾ സ്വാർത്ഥമോഹികളായി പ്രവർത്തിച്ചുതുടങ്ങി. കുന്നുകൂടിയ സ്വത്ത് ചെലവില്ലാത്ത വരുമാനമായി പെരുകി. മാത്രമല്ല, യുദ്ധകാലത്ത് പല ക്ഷേത്രരേഖകളും നശിക്കുകയോ ബോധപൂർവം നശിപ്പിക്കപ്പെടുകയോ ചെയ്തു. പൊളിച്ചെഴുതു'ന്നതിലൂടെ ഊരാളർ രേഖകളിൽ കൃത്രിമംകാട്ടുകയും ചെയ്തു. “ദേവസ്വമാനബ്രഹ്മസ്വം' വസ്തുഅടുത്ത പൊളിച്ചെഴുത്തിൽ ആദ്യഭാഗം വിട്ട് 'ഇഹ്മസ്വം'എന്ന് ലോപിക്കുകയുമുണ്ടായി. അങ്ങനെക്ഷേത്രത്തിലേക്ക് ദാനംചെയ്യപ്പെട്ട സ്വത്തുക്കൾബ്രാഹ്മണരുടെ സ്വന്തം സ്വത്തായി പരിണമിച്ചരാളസമിതിയിലെ അംഗങ്ങൾ ക്ഷേത്രളോഹരിയായി പങ്കുവെക്കുകയുംmശതകത്തോടെ കേരളത്തിലെ  വലിയൊരു ഭാഗം ദേവസ്വ-ബ്രഹ്മസ്വമായി മാറിക്കഴിഞ്ഞിരുന്നു. അങ്ങനെ നമ്പൂതിരിമാർ സമ്പന്നരായജന്മിമാരാവുകയും ജന്മിസമ്പ്രദായം ആവിർ വിക്കുകയും ചെയ്തു.സാമ്പത്തികശക്തിയും രാഷ്ട്രീയശക്തിയും ഒരേ വർഗത്തിൽ കേന്ദ്രീകരിക്കപ്പെട്ടതോടെ സമൂഹവ്യവസ്ഥയുടെ സ്വഭാവം തന്നെ മാറി. ഇവ രണ്ടുംസ്വന്തം കരങ്ങളിൽ കേന്ദ്രീകരിച്ച ബ്രാഹ്മണരും നാടുവാഴികളുമുൾപ്പെടുന്ന ജന്മിവർഗവും രൂപംകാണ്ടു. കാലാന്തരത്തിൽ ചില കാരാളരും വലിം ഭൂസ്വത്തുകൾക്ക് ഉടമയായിട്ടുണ്ടെന്നതും വസ്തുത ആണ് .ഇളംകുളം കുഞ്ഞൻപിള്ള 'ജന്മിസമ്പ്രദായംകേരളത്തിൽ' എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ നിരീക്ഷിക്കുന്നു: “ഊരാണ്മാവകാശം പാരമ്പര്യവഴിക്കാതിത്തീരുന്നതിനു മുമ്പ് ജീവിതകാലം, അതായത് ജതം മുഴുവൻ ആ അവകാശം വെച്ചുപുലർത്തുന്ന ഒദു അന്തരാള ഘട്ടമുണ്ടായിരുന്നു. ആ ജന്മാവകാശതിൽനിന്നാണ് "ജന്മിയുടെ ഉദ്ഭവം."ജാതിവ്യവസ്ഥഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഒരു സാമൂഹിക പ്രതിഭാസമാണ് ജാതിവ്യവസ്ഥ. മനുഷ്യൻ പരിതമായ ജീവിതാരംഭത്തിൽ പലയിടത്തും ജാതിടെ പ്രാകൃത ഭാവങ്ങൾ കാണാമായിരുന്നു. പ്രവ



ജാതിവ്യവസ്ഥ


ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഒരു സാമൂഹിക പ്രതിഭാസമാണ് ജാതിവ്യവസ്ഥ. മനുഷ്യൻ പരിതമായ ജീവിതാരംഭത്തിൽ പലയിടത്തും ജാതിടെ പ്രാകൃത ഭാവങ്ങൾ കാണാമായിരുന്നു. ത്തിവിഭജനമായിരുന്നു, പക്ഷേ, അവയുടെയൊക്കെ അടിസ്ഥാനം.എന്നാൽ ഇന്ത്യയിലൊഴികെ മറ്റെവിടെയും ഇത്രയും സങ്കീർണമായ തരത്തിൽ ജാതിവ്യവസ്ഥ വരുറപ്പിക്കുകയുണ്ടായില്ല. ഇവിടെയെത്തിയ ആര്യന്മാരും പൂർവനിവാസികളായ ജനതയും ഒന്നിച്ചൊരു സമുദായമായി ജീവിക്കാൻ തുടങ്ങിയതോടെയാണ് ഇന്ത്യയിൽ വർണ ജാതി വ്യത്യാസം ആവിർഭവിച്ചത്. ആര്യന്മാർ യജമാനന്മാരും പൂർവനിവാസികൾ ദാസന്മാരുമായി ദസൂക്കൾ) പരിണമിച്ചു.ബ്രാഹ്മണരും നമ്പൂതിരിമാരും) അവരുടെ ആധിപത്യവുമാണ് കേരളത്തിൽ ജാതിവ്യവസ്ഥയുടെആവിർഭാവത്തിന് വഴിതെളിച്ചത്. അധിവസിച്ചിരുന്ന പ്രദേശങ്ങളുടെയും തൊഴിലിൻറയും അടിസ്ഥാനത്തിലുള്ള വിഭജനം ബ്രാഹ്മണാധിപത്യത്തിനു മുൻപുതന്നെ ഇവിടെ നിലനിന്നിരുന്നു. സംഘംസാഹിത്യ'ത്തിലെ ഐന്തിണകൾ ഇത് സൂചിപ്പിക്കുന്നു. മേലോർ, കീഴോർ വിഭാഗങ്ങളെപ്പറ്റി 'തോൽക്കാപ്പിയ'ത്തിലും പരാമർശിക്കുന്നുണ്ട്. ആഹാരം,വസ്ത്രം എന്നിവ മാത്രം പ്രതിഫലമായി സ്വീകരിച്ച്തൊഴിൽ ചെയ്തിരുന്ന അടിമകളും ഉഴവർ, ആയർ,മറവർ, കുറവർ തുടങ്ങിയ വിഭാഗങ്ങളും പഴയ കേരളത്തിലുണ്ടായിരുന്നു. എന്നാൽ അവയൊക്കെയും തൊഴിലിൻറയും ഗോത്രത്തിൻറെയും അടിസ്ഥാനത്തിലുള്ള വിഭജനമായിരുന്നു. അത്തരം വിഭജനം ലോകത്തിൻറെ പല ഭാഗങ്ങളിലും നിലനിന്നിരുന്നതായി കാണാൻ കഴിയും. എന്നാൽ മറ്റൊരിടത്തും കേരളത്തിലെപ്പോലുള്ള സങ്കീർണമായ ജാതിവ്യവസ്ഥ കാണാനാവില്ല.

ജാതികളായി പുനർവിഭജിക്കപ്പെടുന്നു

കേരളത്തിലേക്കുള്ള ആര്യബ്രാഹ്മണരുടെ അധിനിവേശം വർധിക്കുകയും അവരുടെ പ്രാമുഖ്യംഅനിഷേധ്യമാവുകയും ചെയ്തതോടെ സമൂഹത്തെയൊന്നാകെതങ്ങളുടെ മേധാവിത്വത്തിൻ കീഴിൽനിലനിർത്താൻ അവർ ശ്രമിച്ചു. അതിനായി അവർസൃഷ്ടിച്ചതാണ് കേരളത്തിലെ ജാതിവ്യവസ്ഥ. തങ്ങളുടെ വരവിനു മുൻപുതന്നെ നിലനിന്നിരുന്ന ഗോത്രങ്ങളെ ജാതിവ്യവസ്ഥയുടെ ധാരയിലേക്ക് സ്വാംശീകരിക്കുന്നതിൽ നമ്പൂതിരിമാർ വിജയിച്ചു. മാത്രമല്ല ആ ഗോത്രസമൂഹത്തെയാകെജാതികളായിപുനർവിഭജിക്കാനും അവർക്ക് കഴിഞ്ഞു.സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക മഖലകളിൽ നമ്പൂതിരിമാർ ആർജിച്ച മേധാവിത്വം ജാതിവ്യവസ്ഥ കർക്കശമാക്കി നിലനിർത്താൻ അവരെ സഹായിച്ചു. ജാതി-ഉപജാതി ക്രമത്തിലാണ് ഇത് നടപിലാക്കപ്പെട്ടത്. കേരളത്തിലെ ജാതിവ്യവസ്ഥ രൂപപ്പെടുന്നതിൽ മതസ്വാധീനവും പ്രധാന പങ്കുവഹിച്ചു. ആര്യബ്രാഹ്മണരുടെ ആഗമനത്തിനു മുൻപ്ജൈന-ബുദ്ധ മതങ്ങൾക്കായിരുന്നുവല്ലോ കേരളത്തിൽ പ്രചാരം. ആര്യാധിനിവേശം സമ്പൂർണമായതോടെ മതാടിസ്ഥാനത്തിലുള്ള ഒരു വിഭജനവും നടന്നു.ശൈവ-വൈഷ് വിശ്വാസക്കാരെ ബ്രാഹ്മണർ ഹിന്ദുമതക്കാരായി ഒപ്പം നിർത്തി. ആ വിഭാഗംവീണ്ടും വിഭജിക്കപ്പെട്ടു. ഭരണാധികാരികളായ അരചവർഗത്തെ ക്ഷത്രിയരാക്കി. ഹിന്ദുമതക്കാരായമറ്റുള്ളവരെ ശൂദ്രന്മാരാക്കി. ഈ മൂന്നുവിഭാഗങ്ങളും ചേർന്ന് സവർണവിഭാഗം രൂപംകൊണ്ടു. ശൈവ-വൈഷ്ണവരെ എതിർത്ത് നിലനിന്ന ബുദ്ധ-ജൈന മതക്കാരെ അവർണരുമാക്കി. പിൽക്കാലത്ത് ബുദ്ധമതം പൂർണമായും ക്ഷയിച്ചതോടെ ശക്തിയാർജിച്ച ഹിന്ദുമതത്തിൽ ചേരാൻ ബൗദ്ധർനിർബന്ധിതരായി. എന്നാൽ അയിത്തജാതിക്കാരായ അവർണവിഭാഗമായി അവർ പൊതുധാരയിൽനിന്ന് അകറ്റിനിർത്തപ്പെട്ടു.


 അയിത്തം 


കർക്കശവും ചാരബദ്ധവുമായ ഒരു ജാതിവ്യവസ്ഥയാണ് കേരളത്തിൽ രൂപപ്പെട്ടത് ഓരോജാതിക്കാരും ബ്രാഹ്മണരിൽനിന്നും ഉയരം തകന്നുനിൽക്കണമെന്നായിരുന്നു വ്യവസ്ഥ, അയിഅജാതിക്കാർ സവർണരുമായി കൃത്യമായ അകലം പാലിക്കേണ്ടതുണ്ടായിരുന്നു. ജാതിവ്യവസ്ഥയുടെ മേൽത്തട്ടിൽ സ്ഥാനംപിടിച്ച ബ്രാഹ്മണർ താഴ്ന്നജാതിക്കാരെ അടിച്ചമർത്തുകയും ചെയ്തു.ഇന്ത്യയിൽ എവിടെയും നിലനിന്നിട്ടില്ലാത്ത കടുത്ത ഉച്ചനീചത്വങ്ങളും അനാചാരങ്ങളുമായിരുന്നു കേരളത്തിലെ ജാതിവ്യവസ്ഥയുടെ പ്രത്യേകത,ജാതി നിർണയപ്രകാരമുള്ള 64 ജാതികളിൽ 54-ഉംനമ്പൂതിരിമാർക്ക് തീണ്ടിക്കുളി ആവശ്യമായ അയിത്തവിഭാഗങ്ങളായിരുന്നു. മേൽജാതിക്കാരിൽനിന്നും അയിത്തം അനുഭവിച്ച കീഴ്ജാതിക്കാർക്കിടയിൽതന്നെ അതു നിലനിന്നിരുന്നുവെന്നതാണ് മറ്റൊരു വൈരുധ്യം. ദേവസ്വ-ബ്രഹ്മസ്വ കാര്യങ്ങളുമായി ബന്ധപ്പെട്ട ഭൂത്യജോലികളും സായുധസേവനവുമായിരുന്നു നായന്മാരുടെ കുലത്തൊഴിൽ. തെആവളർത്തലും കള്ളുചെത്തലുമായിരുന്നു ഈഴവരുടെ കുലത്തൊഴിൽ, പുലയർക്ക് കൃഷിപ്പണി വിധിക്കപ്പെട്ടപ്പോൾ പറയർ ചണ്ഡാളരും അടിമകളുമായി.