ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ 1919 മുതൽ1947 വരെയുള്ള കാലഘട്ടം ഗാന്ധിയൻ യുഗം എനാണ് അറിയപ്പെടുന്നത്.“ഇത്തരത്തിൽ മജ്ജയും മാംസവുമുള്ള ഒരു മനുഷ്യൻ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നുവന്നു വരുംതലമുറ  വിശ്വസിച്ചേക്കില്ല” എന്നാണ് ഗാന്ധിജിയെപറ്റി ആൽബർട്ട് ഐൻസ്റ്റീൻ അഭിപ്രായപ്പെട്ടത്.


ഗാന്ധിജിയും സ്വാതന്ത്ര്യസമരവും


ജീവിതം 

ഗുജറാത്തിലെ പോർബന്തറിൽ 1869 ഒക്ടോബർ 2-നാണ് ഗാന്ധിജി ജനിച്ചത്. പിതാവ് കരംചന്ദ്,മാതാവതലീഭായി.1883-ൽ ഗാന്ധിജി കസ്തൂർബായെ വിവാഹം കഴിച്ചു. ലണ്ടനിലാണനിയമപഠനം നടത്തിയത്.1893-ൽ അഭിഭാഷകവൃത്തിക്കായി ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്കു തിരിച്ചു. ദാദാ അബ്ദുള്ള ആൻഡ് കമ്പനിയുടെ നിയമോപദേഷ്ടാവായായിരുന്നു യാത്ര. അഹിംസയുടെയും സമത്വത്തിൻറയും പാഠങ്ങൾ പ്രചരിപ്പിക്കാൻ ജാഹാനസ് ബർഗിൽ 'ടോൾസ്റ്റോയി ഫാമൂം ഡർബനിൽ ഫീനിക്സ് സെറ്റിൽമെൻറും' ഗാന്ധിജി സ്ഥാപിച്ചു. 'ഇന്ത്യൻ ഒപ്പീനിയൻ' എന്ന പത്രവും തുടങ്ങി.ഗാന്ധിജി നടത്തിയ ആദ്യത്തെ സത്യാഗ്രഹസമരം 1906-ലാണ്, ദക്ഷിണാഫ്രിക്കൻ ഭരണകൂടത്തിൻറ നിർബന്ധിത രജിസ്ട്രേഷൻ നിയമത്തിൽ പ്രതിഷേധിച്ചായിരുന്നു ഇത്. ജോൺ റസ്കിൻറ'അൺ ടു ദിസ് ലാസ്റ്റ് (Unto This Last) ആണ് ഗാന്ധിജിയെ എറ്റവുമധികം സ്വാധീനിച്ച പുസ്തകം.1915-ൽ ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയെ തൻറ'രാഷ്ട്രീയ പരീക്ഷണശാല' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽനിന്ന് തിരിച്ചെത്തിയ 1915 ജനവരി 9- ൻറെ സ്മരണാർഥമാണ് എല്ലാ വർഷവും ജനവs രി 9 പ്രവാസി ഭാരതീയ ദിവസമായി ആചരിക്കുന്നത്.ഇന്ത്യയിലെത്തിയ ഗാന്ധിജി 1915 മെയ് 25-ന് ഗു് ജറാത്തിലെ അഹമ്മദാബാദിനടുത്തുള്ള കൊക്രാ) ബിൽ ഇന്ത്യയിലെ തന്ത്രം ആദ്യ ആശ്രമം സ്ഥാപിയ ച്ചു. 1917 ജൂൺ 17-ന് ഇത് സാബർമതി തീരത്തേക്ക്മാറ്റി. ഗോപാലകൃഷ്ണ ഗോഖലെയാണ് ഗാന്ധിജിയുീ ടെ'രാഷ്ട്രീയ ഗുരു'. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹ സമരം 1917-ലെ ചമ്പാരൻ സത്യാഗ്രഹമായിരുന്നു. ആദ്യത്തെ നിരാഹാര സമരം നടത്തിയത് 1918-ൽ അഹമ്മദാബാദിലാണ്. റൗലറ്റ് സത്യാഗ്രഹമായിരുന്നു അഖിലേന്ത്യാതലത്തിൽ നടത്തിയ ആദ്യത്തെ സത്യാഗ്രഹം. 1924-ലെ ബെൽഗാംകോൺഗ്രസ് സമ്മേളനത്തിൽ അദ്ദേഹം പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. 1931-ലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു. 1922-ൽ ജയിൽവാസത്തിനിടയിലാണ് ഗാന്ധിജി തന്റെം ആത്മകഥയായ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' എഴുതിത്തുടങ്ങിയത്.

1948 ജനവരി 30-ന് ഡൽഹിയിലെ ബിർലാ ഹൗസിലേക്ക് പ്രാർഥനായോഗത്തിന് പോകുംവഴി ഗാന്ധിജി, നാഥുറാം വിനായക ഗോഡ്സേയുടെ വെടിയേറ്റുമരിച്ചു. എല്ലാ വർഷവും ജനവരി 30 രക്തസാക്ഷിദിനമായി ആചരിക്കുന്നു. രാജ്ഘട്ടിലാണ് ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത്.ഗാന്ധിജിയെ 'മഹാത്മാ' എന്ന് അഭിസംബോധന ചെയ്തത് രവീന്ദ്രനാഥ ടാഗോറാണ്. നേതാജി സുാഷ്ചന്ദ്ര ബോസാണ് ആദ്യമായി ഗാന്ധിജിയ 'രാഭാഷ്ചന്ദ്ര ബോസാണ് ആദ്യമായി ഗാന്ധിജിയ 'രാപിതാവ് എന്ന് അഭിസംബോധന ചെയ്തത്,


ഗാന്ധിജിയുടെ ഇംഗ്ലിഷ് പുത്രിമാർ

ഗാന്ധിജിയുടെ ഇംഗ്ലീഷ് പുത്രിമാർ എന്നാണ് മീരാബഹൻ, സരളാബൈൻ എന്നിവർ അറിയപ്പെട്ടത്,മാഡലിൻ സ്ലേഡ് എന്നതായിരുന്നു മീരാബഹീറയഥാർത്ഥ നാമം. സരളാബെന്നിൻറത് കാതറിൻമേരി ഹെലിമാൻ എന്നും.Spirits of Pilgrimage, New and old Gleaningsഎന്നിവ മീരാ ബഹൻറ രചനകളാണ്,


ദീനബന്ധു

ഗാന്ധിജിയുടെ ആദർശങ്ങളിൽ ആകൃഷ്ടനായി ഇന്ത്യയിലെത്തിയ ഇംഗ്ലീഷുകാരനാണ് ചാൾസ് ഫ്രീയർ ആൻഡ്രസ്. ക്രിസ്തുവിന്റെ വിശ്വസ്തനായ അപ്പസ്തോലൻ' എന്നാണ് ഗാന്ധിജി അദ്ദേഹത്തെ വിളിച്ചത്. സി.എഫ്. ആൻഡ്രസ് അധ്യാപകനായിരുന്ന ഡെൽഹിയിലെ സെൻറ് സ്റ്റീഫൻസ്കോളേജിലെ വിദ്യാർത്ഥികളാണ് അദ്ദേഹത്തിന്"ദീനബന്ധു' എന്ന പേര് നൽകിയത്. 1940 ഏപ്രിലിൽ കൊൽക്കത്തയിലാണ് അദ്ദേഹം അന്തരിച്ചത്.


കാതറിൻ മേയോ


ഹിന്ദുസംസ്കാരത്തെ വിമർശിക്കുന്ന 'മദർ ഇന്ത്വ' (1927) എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ് അമേരിക്കൻ എഴുത്തുകാരിയായ കാതറിൻ മേയോ.Slaves of the Gods ആയിരുന്നു അവരുടെ മറ്റൊരു പ്രധാന കൃതി. 'മദർ ഇന്ത്യ' എന്ന കൃതി മഹാത്മാഗാന്ധിയുടെ വിമർശനത്തിനിടയായി."Report of a drain inspector sent out with the one purpose of opening and examining the drains of the country to be reported upon" ന്നാണ് കൃതിയെക്കുറിച്ച് ഗാന്ധിജി പറഞ്ഞത്.


ചമ്പാരൻ, അഹമ്മദാബാദ്,ഖദ സത്യാഗ്രഹങ്ങൾ


ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹമായിരുന്നു 1917-ലെ ചമ്പാരൻ സത്യാഗ്രഹം.ബിഹാറിലെ ചമ്പാരൻ ജില്ലയിലെ നീലം കർഷകരെബ്രിട്ടീഷ് ജന്മിമാർ വൻതോതിൽ ചൂഷണം ചെയ്തു.ഗാന്ധിജി ചമ്പാരനിലെ നീലം കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി. സമരത്തെ തുടർന്ന് ഗവൺമെൻറ് നീലം കർഷകരുടെ പ്രശ്നങ്ങൾ പരിഹരിച്ചു.1918-ൽ ഗാന്ധിജി അഹമ്മദാബാദിലെ മിൽതൊഴിലാളികളുടെ കൂലിവർധനയ്ക്കുവേണ്ടി സമരം നടത്തി. സമരത്തിന്റെ 4-ാം ദിവസം മിൽ ഉടമകൾതൊഴിലാളികൾക്ക് 35 ശതമാനം കൂലി വർധിപ്പിച്ചു.1918-ൽ ഖേദയിൽ വിളവ് നശിച്ച അവസരത്തിൽ നികുതി വർധിപ്പിച്ചതിന് എതിരെ ഗാന്ധിജി സത്യാഗ്രഹം നടത്തി. ഇതും വിജയത്തിൽ കലാശിച്ചു.


റൗലറ്റ് നിയമത്തിനെതിരായ സമരം


ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൽ ഗാന്ധിജിതൻ്റെ  ശക്തമായ സാന്നിധ്യം അറിയിച്ചത്ഠൗലറ്റ് നിയമത്തിനെതിരായ സത്യാഗ്രഹത്തിലൂടെയായിരുന്നു. 1919 ഫിബ്രവരിയിൽ ബ്രിട്ടീഷ് ഗവൺമെൻറ്Anarchical and Revolutionary Crimes Act alonoക്കി.റൗലറ്റ് നിയമം എന്നറിയപ്പെടുന്ന ഇതുപ്രകാരംഏതൊരു വ്യക്തിയെയും വിചാരണകൂടാതെ അംസ്റ്റു ചെയ്യാനും തടവിലാക്കാനുമുള്ള അധികാരം ഗവൺമെൻറിൽ നിക്ഷിപ്തമായി.ഈ നിയമം ലംഘിക്കുക എന്ന ഒരു പ്രതിജ്ഞപ്രക്ഷോഭകാരികൾ ഏറ്റെടുത്തു. റൗലറ്റ് നിയമത്തിനെതിരെ ഇന്ത്യ മുഴുവൻ ഹർത്താലുകളും സമരങ്ങളും പ്രകടനങ്ങളും നടന്നു. റൗലറ്റ് നിയമത്തിനെതിര1919 ഏപ്രിൽ 6-ന് രാജ്യവ്യാപകമായി ഗാന്ധിജിയുടെ നേതൃത്വത്തിൽ ഹർത്താൽ നടന്നു.


ഖിലാഫത്ത് പ്രസ്ഥാനം

ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനുൾപ്പെടുന്ന സഖ്യകക്ഷികൾ തുർക്കി സാമ്രാജ്യത്താട് കാണിച്ച സമീപനം ലോക മുസ്ലിങ്ങളെ അസ്വസ്ഥരാക്കി. മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ആത്മീയാചാര്യനായ ഖലീഫയുടെ സ്ഥാനമാണ്തുർക്കി സുൽത്താനുണ്ടായിരുന്നത്.1919-ൽ മുസ്ലിങ്ങൾ അലി സഹോദരന്മാരായമൗലാന മുഹമ്മദലി, ഷൗക്കത്ത് അലി, മൗലാനാ ആസാദ്, ഹക്കിം അജ്മൽഖാൻ, ഹസ്രത്ത് മൊഹാനിഎന്നിവരുടെ നേതൃത്വത്തിൽ അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റിക്ക് രൂപം നൽകി.1919-ൽ ഡൽഹിയിൽ നടന്ന ഖിലാഫത്ത്കോൺഫറൻസിൽ ഗാന്ധിജി, മദൻമോഹൻ മാളവ്യ മോട്ടിലാൽ നെഹ്രു എന്നിവർ പങ്കെടുത്തു. ഇതിനോടൊപ്പം സിനഹകരണ സമരത്തിലേർപ്പെടാനും ഗാന്ധിജി ജനങ്ങളോട് ആഹ്വാനം ചെയ്തു.


നിസ്സഹകരണ പ്രസ്ഥാനം

ഖിലാഫത്ത് പ്രസ്ഥാനത്തെ പിൻതാങ്ങുന്നതിനായി 1920 ആഗസ്റ്റ് മാസം ഗാന്ധിജി ഗവൺമെൻറിനെതിരെ അക്രമരഹിത നിസ്സഹകരണ പ്രസ്ഥാനത്തിനു രൂപം നൽകി. 1920-ലെ കോൺഗ്രസ്സിനുംനാഗ്പുർ സമ്മേളനം ഇതിന് എല്ലാവിധ പിന്തുണയും നൽകി. പഞ്ചാബിലെ പ്രശ്നങ്ങൾക്ക് പരിഹാരംകാണുക, ഖിലാഫത്ത് തെറ്റുകൾ പരിഹരിക്കുക,സ്വരാജ് നേടിയെടുക്കുക ഇതെല്ലാമായിരുന്നു നിഹകരണ പ്രസ്ഥാനത്തിലൂടെ ലക്ഷ്യംവെച്ചത്.നിയമനിർമാണസഭകൾ ബഹിഷ്കരിക്കുക. ബ്രിട്ടീഷുകാർ നൽകിയ പദവികൾ തിരിച്ചുനൽകുക,വിദ്യാഭ്യാസ സ്ഥാപനങ്ങളും കോടതികളും ബഹിഷരിക്കുക, നികുതിരഹിത സമരം നടത്തുക എന്നിവയായിരുന്ന നിസ്സഹകരണ പ്രസ്ഥാനത്തിലൂടെകോൺഗ്രസ് ഉദ്ദേശിച്ചത്. തിലകസ്വരാജ് ഫണ്ട് എന്നപേരിൽ നിസ്സഹകരണ പ്രസ്ഥാനത്തെ സഹായിക്കാനായി സ്വമേധയാ ഒരു ഫണ്ട് സ്വരൂപിച്ചു.

1921-ൽ ശക്തമായ ഒരു ബ്രിട്ടീഷ് വിരുദ്ധ മനോഭാവം തന്നെ ഇന്ത്യയിൽ വളർന്നുവന്നു. ലെജിസ്ലേറ്റിവ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ്കോൺഗ്രസ് ബഹിഷ്കരിച്ചു. ആയിരക്കണക്കിനുവിദ്യാർഥികൾ ബ്രിട്ടീഷ് സ്കൂളുകളും കോളേജുകളും ബഹിഷ്കരിച്ച് ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിച്ചു. ഈ കാലത്ത് രൂപംകൊണ്ട പ്രധാന ഇന്ത്യൻ വിദ്യാഭ്യാസസ്ഥാപനങ്ങളാണ് ജാമിയാമിലിയ ഇസ്ലാമിയ,കാശി, ഗുജറാത്ത്, ബിഹാർ വിദ്യാപീഠങ്ങൾ തുടങ്ങിയവ. സി.ആർ ദാസ്, മോട്ടിലാൽനെഹ്, രാജേന്ദ്രപ്രസാദ്, ജവാഹർലാൽ നെഹ്റുതുടങ്ങിയ അഭിഭാഷകർ നിയമപരിശീലനം ഉപേക്ഷിച്ചു.


ചൗരിചൗരാ സംഭവം

1922 ഫിബ്രവരി 1-ന് സിവിൽ ആജ്ഞാ ലംഘനം ഗുജറാത്തിലെ ബർദോളിയിൽ നിന്നു തുടങ്ങാൻതീരുമാനിച്ചു. തുടങ്ങിയ ഉടൻതന്നെ പെട്ടെന്ന് ഇതു പിൻവലിക്കേണ്ടിവന്നു. 1922 ഫിബ്രവരി 6-ന്ത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ലയിലുള്ള ചൗരിചൗരയിലെ പോലീസ്ട്രേഷൻ സമരക്കാർ ആക്രമിക്കുകയും 22-ഓളം പോലീസുകാരെ അഗ്നിക്കിരയാക്കുകയും ചെയ്തു. ഹിംസാത്മകമായ ഈ സംഭവത്തിൽ മനംനൊന്ത് ഗാന്ധിജി നിസ്സഹകരണ സമരം പിൻവലിച്ചു.


സ്വരാജ് പാർട്ടി


നിസ്സഹകരണ പ്രസ്ഥാനത്തിന്റെം പെട്ടെന്നുള്ള പിൻവാങ്ങൽ ഇന്ത്യയിൽ ഒരു രാഷ്ട്രീയ ശുന്യതസൃഷ്ടിച്ചു. ഈ ഒരു സാഹചര്യത്തിൽ ശക്തമായഒരു സമരം നടത്താൻ സി.ആർ. ദാസും മോട്ടിലാൽനെഹ്റുവും ആവശ്യപ്പെട്ടു. നിയമനിർമാണസഭകളിൽ പ്രവേശിച്ച് ഗവൺമെൻറിൻം പ്രവർത്തനങ്ങള തടയുകയാണ് വേണ്ടതെന്നു ഇവർ വാദിച്ചു.കൗൺസിലുകൾക്കുള്ളിലെ നിസ്സഹകരണമാണ്ഇവർ ലക്ഷ്യംവെച്ചത്. എന്നാൽ കോൺഗ്രസ്സിലെ ഗാന്ധിയൻ വിഭാഗം ഇത് അംഗീകരിച്ചില്ല. തുടർന്ന് സി.ആർ.ദാസ്, മോട്ടിലാൽ നെഹ്റു.വല്ലഭായി പട്ടേൽ, മദൻമോഹൻ മാളവ്യ തുടങ്ങിയവർ കോൺഗ്രസ്സിൽ നിന്നും രാജിവെക്കുകയുംസ്വരാജ് പാർട്ടി രൂപീകരിക്കുകയും ചെയ്തു. അഹിംസ, നിസ്കഹകരണം എന്നീ ആശയങ്ങൾ സ്വരാജ് പാർട്ടി മുറുകെ പിടിച്ചു. നിയമനിർമാണസഭകളിലെ തിരഞ്ഞെടുപ്പിൽ സ്വരാജ് പാർട്ടി മത്സരിക്കുകയും അവരുടെ ശക്തമായ സാന്നിധ്യം അറിയിക്കുകയും ചെയ്തു. ഇന്ത്യക്കാരുടെ ന്യായമായ പലആവശ്യങ്ങളും അവർ നിയമനിർമാണസഭകളിൽഉന്നയിച്ചു. 1926-ൽ കേന്ദ്രനിയമനിർമാണസഭയുടെ പ്രസിഡൻറായി അവർ വിത്തൽഭായി പട്ടേലിനെ വിജയിപ്പിച്ചു. പ്രവിശ്യകളിലെ ദ്വിഭരണത്തെപ്പറ്റി പഠിക്കാനുള്ള മുടിമാൻ കമ്മിറ്റിയുടെ രൂപീകരണം ഇവരുടെ സമ്മർദഫലമായിരുന്നു (MudimanCommittee).


സൈമൺ കമ്മിഷൻ

ഇന്ത്യക്ക് വേണ്ടി പുതിയ ഭരണഘടനാ പരിഷ്കാരങ്ങൾക്കായി 1921 നവംബറിൽ ബ്രിട്ടീഷ് ഗവൺ| മെൻറ് ഒരു പുതിയ കമ്മീഷനെ നിയമിച്ചു. 7 അംഗങ്ങളുള്ള ഇ കമ്മീഷൻ സൈമൺ കമ്മീഷൻ എന്നം റിയപ്പെട്ടു. ജോൺ സൈമണായിരുന്നു ഈ കമ്മീഷൻ ചെയർമാൻ. ഇതിൽ ഒരു ഇന്ത്യക്കാരൻ പോ. ലൂം ഉണ്ടായിരുന്നില്ല. കോൺഗ്രസ്, മുസ്ലിം ലീഗ്, ഹിന്ദുമഹാസഭ തുടങ്ങിയ കക്ഷികൾ കമ്മീഷനെ ബഹി ഷരിച്ചു. കമ്മീഷൻ ഇന്ത്യയിലേക്ക് വരുന്ന ദിവസ3 മായ 1928 ഫിബ്രവരി3-ന് അഖിലേന്ത്യാ ഹർത്താൽ പ്രഖ്യാപിച്ചു. സൈമൺ തിരിച്ചുപോകുക എന്ന മുദ്രാ| വാക്യം ഉയർത്തി ഇന്ത്യ മുഴുവൻ ഹർത്താലുകളും കരിങ്കൊടി പ്രകടനങ്ങളും സർവസാധാരണമായി മാറി. ജനകീയ പ്രക്ഷോഭം ഗവൺമെൻറ് ശകതമായി അടിച്ചമർത്തി. ലാലാലജ്പത് റായി, ജവാഹർലാൽനെഹ്റു, ഗോവിന്ദവല്ലഭായ് പന്ത് തുടങ്ങിയവരെ പോലീസ് മൃഗീയമായി മർദിച്ചു. ഗുരുതരമായി മുറിവേറ്റലാലാലജ്പത്റായി പിന്നീട് മരണപ്പെട്ടു.സമൺ കമ്മിഷൻ 1930-ൽ അതിൻറെ റി്പോർട്ട് സമർപ്പിച്ചു. സൈമൺ കമ്മീഷൻ പശുപാർശകളും 1935-ലെ ഇന്ത്യഗവൺമെൻറ് നിയമത്തിൽ പ്രാവർത്തികമാക്കിമാറ്റി.


നെഹ്‌റു  റിപ്പോർട്ട്


ഇന്ത്യക്കാരില്ലാത്ത സൈമൺ കമ്മിഷൻ ബഹിഷ്കരിച്ച ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പുനെയിൽ സമ്മേളിക്കുകയുംഭരണഘടനാ പരിഷ്കാരത്തിനായി മോട്ടിലാൽ നെഹ്റുവിന്റെ കീഴിൽ ഒരു കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു.

1928 ആഗസ്തിൽ ഈ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. ഇതാണ് നെഹ് റിപ്പോർട്ട് എന്നറിയപ്പെട്ടത്. ഉതുപ്രകാരം ഇന്ത്യക്കാരുടെ അടുത്തലക്കും പുത്രികാരാജ്യ പദവി (Dominion Status) യാണന്നു പ്രഖ്യാപിച്ചു. ഒരു ഇന്ത്യൻ ഫെഡറേഷൻ രൂപീകരിക്കാനും പ്രാദേശിക സ്വയംഭരണത്തിനും കമ്മീഷൻഹ്വാനം ചെയ്തു. എന്നാൽ കൽക്കട്ടയിൽ ചേർന്ന മാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ നെഹ്റിപ്പോർട്ട് പാസ്സാക്കാൻ സാധിച്ചില്ല. മുസ്ലിം ലീഗ്, ഹിന്ദുമഹാസഭ, സിഖ് ലീഗ് നേതാക്കന്മാർ നെഫ്റ്റ് റിപ്പോർട്ടിനെ എതിർത്തു. ഈ അവസരത്തിലാണ് മുഹലി ജിന്ന തൻം പ്രസിദ്ധമായ 14 തത്ത്വങ്ങൾക്ക് മുപം നൽകിയത്.


നിയമലംഘന പ്രസ്ഥാനം

1929-ലെ ചരിത്രപ്രസിദ്ധമായ ലാഹോർ കോൺഗ്രസമ്മേളനത്തിലാണ് സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചത്. 1930-ലെഉപ്പുസത്യാഗ്രഹത്തോടെയാണ് ഗാന്ധിജി ഇതിനുതുടക്കം നൽകിയത്. ഉപ്പുനിർമിക്കുന്നതിലുള്ളബ്രിട്ടീഷ് ഗവൺമെൻറിൻം കുത്തകയും ഉപ്പുനികൂതിയും ഇന്ത്യയിലെ സാധാരണക്കാർക്ക് കടുത്ത പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.

ദണ്ഡിമാർച്ച്

1930 മാർച്ച് 12-ന് 78 പ്രതിനിധികളോടുകൂടിയാണ് സബർമതി ആശ്രമത്തിൽ നിന്നു ഗാന്ധിജിയുംപ്പെട്ടത്. ഗുജറാത്തിലെ ഗ്രാമങ്ങളിലുടെ 240 മൈൽസഞ്ചരിച്ചു. 1930 ഏപ്രിൽ 5-ന് ഗാന്ധിദണ്ഡി കടപ്പുംത്ത് എത്തിച്ചേർന്നു. ഏപ്രിൽ 6-ന് അദ്ദേഹം ഉപ്പൂനിയമം ലംഘിച്ചു. ഇതിൻറെ പ്രതീകമായി ഇന്ത്യയുടെവിവിധ ഭാഗങ്ങളിൽ ഉപ്പുനിയമം ലംഘിച്ചു. കേരളത്തിലെ പയ്യന്നൂരിൽ കെ. കേളപ്പനും തമിഴ്നാട്ടിലെ വേദാരണ്യത്തിൽ സി. രാജഗോപാലാചാരിയുംനേതൃത്വം നൽകി. സിവിൽ നിയമലംഘന പ്രസ്ഥാനംക്രമേണ ഇന്ത്യയുടെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിച്ചു.ഉപ്പുനിയമ ലംഘനത്തിനു പുറമേ വിദേശവനു ബഹിഷ്കരണം, നികുതി നിഷേധസമരം, കോടതികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ബഹിഷ്രണം, ഗവൺമെൻറ് ഉദ്യോഗങ്ങൾ രാജിവെക്കുകഎന്നിവയും സിവിൽ നിയമലംഘന പ്രസ്ഥാനത്തിൻറ ഭാഗമായിരുന്നു.

വട്ടമേശസമ്മേളനങ്ങൾ

ഇന്ത്യയുടെ ഭരണഘടനാപ്രശ്നങ്ങൾ പരിഹരിക്കാനായി വട്ടമേശസമ്മേളനങ്ങൾ നടത്തുമെന്ന്1929 ജനവരിയിൽ വൈസ്രോയിയായ ഇർവിൻ പ്രഭൂ പ്രഖ്യാപിച്ചു. ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികളുടെപ്രതിനിധികളെയും നാട്ടുരാജാക്കന്മാരെയും ലണ്ടനിൽ നടക്കുന്ന വട്ടമേശസമ്മേളനങ്ങളിലേക്ക്ബ്രിട്ടീഷ് ഗവൺമെൻറ് ക്ഷണിച്ചു. 1930,31,32 വർഷങ്ങളിലായി മൂന്ന് വട്ടമേശ സമ്മേളനങ്ങളാണ് നടന്നത്.1930-ൽ നടന്ന ഒന്നാം വട്ടമേശസമ്മേളനത്തിൽകോൺഗ്രസ് പങ്കെടുത്തില്ല. ഹിന്ദുമഹാസഭയുടെയും മുസ്ലിം ലീഗിൻറയും സിഖ് സഭയുടെയും പ്രതിനിധികൾ ഇതിൽ പങ്കെടുത്തു. അധകൃത വിഭാഗത്തിൻറെ പ്രതിനിധിയായി ബി.ആർ. അംബേദ്കർ പങ്കെടുത്തു.